24 April Wednesday

എൽഐസിയെ കാക്കാൻ നാട്‌ കൈകോർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

പീപ്പിൾ ഫോർ എൽഐസി ‘ജനസഭ’യുടെ ജില്ലാതല ഉദ്ഘാടനം ഡോ. ടി എം തോമസ് ഐസക് നിർവഹിക്കുന്നു

വടകര
‘എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യവുമായി ജില്ലയിൽ ‘ജനസഭ'കൾക്ക് തുടക്കം. പീപ്പിൾ ഫോർ എൽഐസി ജില്ലാ സമിതി സംഘടിപ്പിച്ച ജനസഭയുടെ ജില്ലാതല ഉദ്ഘാടനം വടകര മുനിസിപ്പൽ ടൗൺഹാളിൽ സമിതി സംസ്ഥാന ചെയർമാൻ ഡോ. ടി എം തോമസ് ഐസക് നിർവഹിച്ചു. 
     ബിഎസ്എൻഎല്ലിനെ തകർത്തതുപോലെ എൽഐസിയെ സ്വകാര്യ കമ്പനിയാക്കി വിറ്റ് ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  പാർലമെന്റിൽ ചർച്ചപോലും നടത്താതെയാണ് ഇൻഷുറൻസ് കോർപറേഷനെ കമ്പനിയാക്കിയത്. എൽഐസിയിൽ സർക്കാരിന് അവകാശമില്ല. ഇത് പോളിസി ഉടമകളുടേതാണ്.  എൽഐസി സ്വകാര്യവൽക്കരണം സാമൂഹ്യനീതിക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആർ ബാലറാം മോഡറേറ്ററായി. 
പോളിസി ഉടമകളും ബഹുജനങ്ങളും ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു. സിഐടിയു ജില്ലാ സെക്രട്ടറി വി കെ വിനു, ആർ സത്യൻ, വിനോദ് ചെറിയത്ത്, ഷംസുദ്ദീൻ കൈനാട്ടി, പി പി കൃഷ്ണൻ, ഐ കെ ബിജു, ടി സജിത്ത് കുമാർ, എം കെ ബാബുരാജ്, ടി കെ വിശ്വൻ, കെ വിപിൻ, കെ എം പ്രേമൻ, ആർ എം ഗോപാലൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു സ്വാഗതവും കെ പി ഷൈനു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top