20 April Saturday

കനത്ത മഴ: മണ്ണിടിച്ചിൽ, വെള്ളക്കെട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

മൂരാട് പാലത്തിനടുത്തുണ്ടായ മണ്ണിടിച്ചിൽ

വടകര 
കനത്ത മഴയിൽ റോഡുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്‌. കടൽക്ഷോഭം രൂക്ഷമായതിനാൽ തീരദേശം ആശങ്കയിൽ. മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഗ്രാമീണ റോഡുകളിൽ വെള്ളം കയറി യാത്ര ദുരിതമായി. നാരായണ നഗരം, മേപ്പയിൽ ഓവുപാലം, കൊക്കഞ്ഞാത്ത് പുതുപ്പണം ഭാഗം, നാദാപുരം റോഡ് കള്ള് ഷാപ്പ് റെയിൽവേ കട്ടിങ്‌ റോഡ്, എൻ സി കനാൽ ഭാഗം തുടങ്ങി നിരവധി ഭാഗങ്ങളിൽ വെള്ളം കയറി. കടൽക്ഷോഭം രൂക്ഷമായതിനാൽ മുകച്ചേരി ആവിക്കൽ റോഡ് തകർന്നു. കടൽ പ്രക്ഷുബ്‌ധമായതിനാൽ തീരദേശവാസികൾ ആശങ്കയിലാണ്.
മൂരാട് പാലത്തിനടുത്ത് മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. പാലംപണിയുടെ പൈലിങ്ങാണ് മണ്ണിടിച്ചിലിന് കാരണമായത്. ഗസൽ വീട്ടിൽ പി കെ  അഹമ്മദ്, മിഷ്യൻ പറമ്പത്ത് നിയാസ്, പള്ളിപ്പറമ്പത്ത് ലക്ഷ്മി, മിഷ്യൻ പറമ്പത്ത് മജീദ് എന്നിവരുടെ വീടിനാണ് മണ്ണിടിച്ചിൽ ഭീഷണിയായത്.  നടക്കുതാഴ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top