19 April Friday
യുഡിഎഫ്‌, വെൽഫെയർ പാർടി കുപ്രചാരണം

മുക്കത്ത്‌ എൽഡിഎഫ്‌ കൗൺസിലർമാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

വികസനം തടസ്സപ്പെടുത്തുന്ന യുഡിഎഫ്, വെൽഫയർപാർടി സഖ്യത്തിനെതിരെ മുക്കം നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ നടത്തിയ ധർണ ടി വിശ്വനാഥൻ ഉദ്ഘാടനംചെയ്യുന്നു

മുക്കം 
നഗരസഭയിലെ വികസനം തടസ്സപ്പെടുത്തി യുഡിഎഫ്, വെൽഫെയർ പാർടി കൗൺസിലർമാർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ ധർണ നടത്തി. യുഡിഎഫ്, വെൽഫെയർ പാർടി കൗൺസിലർമാരുടെ നിലപാട് ജനം തിരിച്ചറിയുമെന്ന്‌ ധർണയിൽ സംസാരിച്ചവർ പറഞ്ഞു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി.സിപിഐ എം  ഏരിയാ സെക്രട്ടറി വി കെ വിനോദ്,  ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ടി ബിനു, കെ ടി ശ്രീധരൻ, ദിപു  പ്രേംനാഥ്, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ  കെ പി ചാന്ദിനി, സ്ഥിരം സമിതി അധ്യക്ഷരായ ഇ സത്യനാരായണൻ, മുഹമ്മദ് അബ്ദുൽ മജീദ്,  വി കുഞ്ഞൻ,  പ്രജിത പ്രദീപ്‌, കൗൺസിലർമാരായ നൗഫൽ മല്ലശ്ശേരി, എ കല്യാണിക്കുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top