26 April Friday

വടകര ബ്ലോക്ക് ആരോഗ്യമേള

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
ഒഞ്ചിയം
വൻ ജനപങ്കാളിത്തവുമായി വടകര ബ്ലോക്ക് ആരോഗ്യമേള. ‘എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം’ മുദ്രാവാക്യത്തോടെ ആരോഗ്യ വകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ്‌ ഓർക്കാട്ടേരിയിൽ ആരോഗ്യമേള സംഘടിപ്പിച്ചത്‌. കുടുംബശ്രീ വിപണന മേള, ഭിന്നശേഷി കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങൾ, ലഹരിവിമുക്തി, ട്രോമാകെയർ, ഫിസിയോതെറാപ്പി, കൗൺസലിങ്, ഭിന്നശേഷി സൗഹൃദ ക്ലിനിക്ക്, കോവിഡ് വാക്സിനേഷൻ, നേത്ര പരിശോധന, ജനറൽ ഒപി, ഹൃദ്‌രോഗ പരിശോധനാ ക്ലിനിക്ക്, ഗർഭാശയ രോഗ ക്ലിനിക്ക്, പീഡിയാട്രിക്ക് ഒപി തുടങ്ങി ആരോഗ്യരംഗത്തെ സേവനങ്ങൾ പരിചയപ്പെടുത്തുന്ന 25 സ്റ്റാളുകളിൽ നല്ല തിരക്കുണ്ടായി. ആരോഗ്യ സെമിനാർ, കമ്പവലി മത്സരം, കൂട്ടയോട്ടം, വിളംബര ജാഥ എന്നിവയുമുണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ പി ഗിരിജ അധ്യക്ഷയായി. ഷക്കീല ഈങ്ങോളി, ആയിഷ ഉമ്മർ, പി ശ്രീജിത്ത്, എൻ എം വിമല, കെ എം സത്യൻ, പി പി നിഷ, ശശികല ദിനേശ്, കെ പി സൗമ്യ, എ കെ ഗോപാലൻ, കെ പി ബിന്ദു, ബിഡിഒ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനംചെയ്തു. കെ പി ഗിരിജ അധ്യക്ഷയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top