17 April Wednesday

മഴയാണ്‌ 
മറക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
കോഴിക്കോട്
ജില്ലയിൽ കാലവർഷം കനക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്‌ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ജാഗ്രത എന്ന പേരിൽ പ്രചാരണം നടത്തും. മഴക്കാലത്തെ  അപകടങ്ങൾക്കും രോഗങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തുന്നതിനാണ് ഒരു മാസത്തെ ക്യാമ്പയിൻ.  ജലാശയങ്ങൾ, പുഴ, തോട്, ജലസംഭരണികൾ എന്നിവയിൽ കുട്ടികൾ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കുട്ടികളെ ബോധവൽക്കരിക്കുന്നതിനൊപ്പം മുതിർന്നവരുടെ ശ്രദ്ധ ഉറപ്പാക്കലും ക്യാമ്പയിനിന്റെ ലക്ഷ്യമാണ്‌. 
ഇതിന്‌ ഒന്നു മുതൽ പ്ലസ്ടു വരെയുള്ള  എല്ലാ ക്ലാസിലും ഒരുമാസം തുടർച്ചയായി  ഹാജർ പരിശോധന കഴിഞ്ഞാൽ അഞ്ച് മിനിറ്റ്  മഴക്കെടുതിയെ ക്കുറിച്ച് അധ്യാപകർ ബോധവൽക്കരണം നൽകണം. സ്കൂൾ വളപ്പിലും പരിസരങ്ങളിലും അപകട സാധ്യതയുള്ള മരങ്ങളും കൊമ്പുകളും മുറിച്ചുനീക്കണം. സമീപത്തെ  ജലാശയങ്ങളും മറ്റും പരിശോധിക്കുന്നതിനും സ്കൂൾ പരിസരങ്ങൾ നിരീക്ഷിക്കുന്നതിനുമായി അധ്യാപകർക്ക് പ്രത്യേക ചുമതലയും നൽകുമെന്ന് ഡിഡിഇ മനോജ് മണിയൂർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top