24 April Wednesday

കർഷകരോഷം ജ്വലിച്ച്‌ സമരസായാഹ്നം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

കേരള കർഷകസംഘം താമരശേരിയിൽ സംഘടിപ്പിച്ച സമരസായാഹ്നം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

താമരശേരി 
കർഷകരെ കണ്ണീരുകുടിപ്പിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ താമരശേരിയിൽ കർഷകരുടെ സമരസായാഹ്നം. റബർ, നാളികേര കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ ആയിരക്കണക്കിന്‌ കർഷകരാണ്‌ അണിനിരന്നത്‌. റബർ കാർഷികവിളയല്ലെന്ന് പ്രഖ്യാപിച്ച് വൻതോതിൽ ഇറക്കുമതിക്ക്‌ അവസരം നൽകുന്ന കേന്ദ്രസർക്കാർ നയം ചതിയാണെന്ന്‌ കർഷകർ പ്രഖ്യാപിച്ചു.  നാളികേര സംഭരണത്തിൽ കേരഫെഡിനെ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധമുയർന്നു. നാളികേര വിലയിടിവ്‌ തടയാൻ സത്വര നടപടി വേണമെന്ന്‌ സമരസായാഹ്നം ആവശ്യപ്പെട്ടു.  
 സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം മെഹബൂബ്‌ അധ്യക്ഷനായി. അഖിലേന്ത്യ കിസാൻസഭ പ്രവർത്തക സമിതിയംഗം പി വിശ്വൻ, ജില്ലാ സെക്രട്ടറി ജോർജ്‌ എം തോമസ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഷിജു, കെ പി ചന്ദ്രി, ഇ കെ നാരായണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഭാസ്‌കരൻ, ഇ പ്രേംകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ബാബു സ്വാഗതവും കൺവീനർ വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top