24 April Wednesday
59 ആശുപത്രികളിൽ ഇ ഹെല്‍ത്ത്

ഒപി മുതൽ മരുന്നുവരെ വരിയില്ലാതെ

സ്വന്തം ലേഖകന്‍Updated: Wednesday Jun 7, 2023

ഇ ഹെല്‍ത്ത് സംവിധാനത്തില്‍ ഓണ്‍ലൈനായി ടോക്കണ്‍ എടുക്കുന്നതിനുള്ള വിന്‍ഡോ

കോഴിക്കോട്
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറെ കാണാനും പരിശോധനാ ഫലത്തിനും മണിക്കൂറുകൾ വരിനിൽക്കുന്ന കാലം കഴിയുന്നു. ആശുപത്രി സേവനങ്ങൾ ഡിജിറ്റലാകുന്ന ഇ ഹെൽത്ത് സംവിധാനം ജില്ലയിലെ ആശുപത്രികളിൽ സജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ്, വടകര ജില്ലാ ആശുപത്രി തുടങ്ങി 59 ആശുപത്രികളിൽ സൗകര്യം ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സാമൂഹികാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഇ ഹെൽത്തുണ്ട്‌. 
ഒപി ടിക്കറ്റ്‌ ടോക്കൺ, അപ്പോയിന്റ്‌മെന്റ്, പരിശോധന ഫലം, ലാബ് ഫലം, മെഡിക്കൽ റെക്കോർഡ് എന്നീ സേവനങ്ങൾ  ഇ ഹെൽത്ത് വഴി ഓൺലൈനായി ലഭിക്കും.  ലാബ് ഫലം എസ്എംഎസ് ആയും ലഭിക്കും. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പുമുണ്ട്. ആശുപത്രികൾ പേപ്പർരഹിതമാക്കുന്നതിനും കൂടുതൽ രോ​ഗീസൗഹൃദമാക്കുന്നതിനുമായാണ്  ഇ ഹെൽത്ത് ഒരുക്കിയത്‌. പദ്ധതി പൂർണതോതിലാവുന്നതോടെ രോ​ഗി ചികിത്സതേടിയതുമുതലുള്ള  വിവരം  ഡോക്ടറുടെ വിരൽത്തുമ്പിലെത്തും. 
രജിസ്റ്റർ ചെയ്യാം 
ഇ ഹെൽത്ത് സേവനങ്ങൾക്ക്‌ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ (യുഎച്ച്ഐഡി) ഉണ്ടാക്കണം. https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി  ആധാർ നമ്പർ നല്‍കി രജിസ്റ്റർ ചെയ്യാം. ആധാർ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ  തിരിച്ചറിയൽ നമ്പർ ലഭിക്കും. ആദ്യലോഗിനിൽ 16 അക്ക  നമ്പർ തന്നെയാകും ഐഡിയും പാസ് വേർഡും. പിന്നീട് പാസ് വേർഡ് മാറ്റാം.  ഇതുപയോ​ഗിച്ചാണ് ടോക്കണെടുക്കലും ഡോക്ടറെ കാണലും. 
ഈ ഹെല്‍ത്ത് 
കുടുംബാരോ​ഗ്യ 
കേന്ദ്രങ്ങള്‍
അരിക്കുളം, അത്തോളി, ആയഞ്ചേരി, അഴിയൂര്‍, ചാലിയം, ചോറോട്, ഇരിങ്ങല്‍ കോട്ടക്കല്‍, കൊടിയത്തൂര്‍, കൂടരഞ്ഞി, കുന്നമം​​ഗലം, മരുതോങ്കര, മേപ്പയ്യൂര്‍, മൂടാടി, നരിപ്പറ്റ, പനങ്ങാട്, പുതുപ്പാടി, രാമനാട്ടുകര, തിരുവമ്പാടി, വടകര.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top