25 April Thursday

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഫാർമസി, ഇസിജി സേവനങ്ങൾ 24 മണിക്കൂറും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
പേരാമ്പ്ര
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇനി മുതൽ ഫാർമസി, ഇസിജി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് പുതിയ ഫാർമസിസ്റ്റുകളെയും ടെക്നീഷ്യൻമാരെയും നിയമിച്ചാണ് സംവിധാനം ഏർപ്പെടുത്തിയത്. 
     ഇതുമൂലം ഉച്ചവരെ ഒപിയിലും തുടർന്ന് കാഷ്വാലിറ്റിയിലും എത്തുന്ന രോഗികൾക്ക്‌ മരുന്നും ഇസിജി സൗകര്യവും ലഭിക്കും. നേരത്തെ എച്ച്എംസിയുടെ ഭാഗമായി ലാബിന്റെ സേവനവും 24 മണിക്കൂറാക്കിയിരുന്നു.  ലാബ് നവീകരണത്തോടെ 12 ലക്ഷം രൂപയുടെ പുതിയ ഉപകരണങ്ങൾകൂടി ലഭ്യമാക്കും. ഫാർമസി, ഇസിജി സേവനങ്ങൾ 24 മണിക്കൂർ ആക്കിയതിന്റെയും പുതിയ ഇസിജി കൗണ്ടറിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു ഉദ്ഘാടനംചെയ്തു. 
ആരോഗ്യസമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷനായി.  വികസന സമിതി ചെയർമാൻ കെ സജീവൻ, എസ്‌ കെ  അസൈനാർ, സഫ മജീദ്, ഇ ബാലകൃഷ്ണൻ, പ്രകാശൻ കിഴക്കയിൽ, ഡോ. സി കെ വിനോദ്, അജീഷ് കല്ലോട് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ ഗോപാലകൃഷ്ണൻ സ്വാഗതവും പിആർഒ സിനില നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top