18 April Thursday

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കോഴിക്കോട്‌ 
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കണമെന്നും കരാർ സമ്പ്രദായം അവസാനിപ്പിക്കണമെന്നും  ജില്ലാ പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ ആൻഡ്‌ മെഡിക്കൽ ഷോപ്പ്‌ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സമരപ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. സരോജ്‌ ഭവനിൽ സിഐടിയു സംസ്ഥാന സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്‌തു. കെ ഭാഗീരഥി അധ്യക്ഷയായി. 
ജില്ലാ സെക്രട്ടറി ടി വിശ്വനാഥൻ, ഫെഡറേഷൻ സംസ്ഥാന ട്രഷറർ കെ ബാലകൃഷ്‌ണൻ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ വേലായുധൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top