16 September Tuesday

ജില്ലാ കേരളോത്സവത്തിന്‌ 
നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
കോഴിക്കോട്‌
ജില്ലാ കേരളോത്സവത്തിന്‌ കായിക മത്സരങ്ങളോടെ ബുധനാഴ്‌ച തുടക്കമാകുമെന്ന്‌ സംഘാടകർ അറിയിച്ചു. 12 വരെയാണ്‌ മത്സരങ്ങൾ. ഒമ്പതിനും പത്തിനും കോട്ടൂർ അവിടനെല്ലൂർ എൻഎൻകെഎച്ച്‌എസ്‌, കൂട്ടാലിട്ട അങ്ങാടി എന്നിവിടങ്ങളിലാണ്‌ കലാമത്സരം. 12 ബ്ലോക്കിലെയും ഏഴ്‌ നഗരസഭയിലെയും കോർപറേഷനിലെയും ആറായിരത്തോളം പേർ മത്സരിക്കും. കേരളോത്സവം ഉദ്‌ഘാടനം 10ന്‌ വൈകിട്ട്‌ അഞ്ചിന്‌ കൂട്ടാലിടയിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കും. കായിക മത്സരങ്ങൾ ഏഴിന്‌ വൈകിട്ട്‌ നാലിന്‌ മാനാഞ്ചിറയിൽ വോളിബോൾ താരം ടോം ജോസഫ്‌ ഉദ്‌ഘാടനംചെയ്യും. ജില്ലയിൽ വിവിധയിടങ്ങളിലായാണ്‌ കായിക മത്സരം.
പ്രചാരണാർഥം ചൊവ്വ‌ വൈകിട്ട്‌ നാലിന്‌ കാരപ്പറമ്പ്‌ ടർഫിൽ സെലിബ്രിറ്റി ഫുട്ബോൾ സംഘടിപ്പിക്കും. മത്സരത്തിൽ ജനപ്രതിനിധികൾ, ജീവനക്കാർ, യുവജനസംഘടന ഭാരവാഹികൾ, പ്രസ്‌ക്ലബ്‌ ടീമുകൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, ആരോഗ്യസമിതി അധ്യക്ഷ എൻ എം വിമല, ജില്ലാ പഞ്ചായത്തംഗം സുരേഷ്‌ കൂടത്താങ്കണ്ടി, വിനോദൻ പൃത്തിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top