29 March Friday

താമരശേരി ആശുപത്രി 
താലൂക്ക്‌ ഹെഡ്‌ ക്വാർട്ടേഴ്സാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

കെ ബാബു

താമരശേരി
താമരശേരി താലൂക്ക്‌ ആശുപത്രി  താലൂക്ക്‌ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ ആശുപത്രിയായി ഉയർത്തണമെന്ന്‌  സിപിഐ എം താമരശേരി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  പുല്ലാഞ്ഞിമേട് ജില്ലാ വ്യവസായ കേന്ദ്രത്തിനായി ഏറ്റെടുത്ത ഭൂമിയിൽ വ്യാവസായ കേന്ദ്രം ആരംഭിക്കുക,  
കൊയിലാണ്ടി - എടവണ്ണ ദേശീശപാത നവീകരണ പ്രവൃത്തി ഉടൻ പൂർത്തീകരിക്കുക എന്നീ പ്രമേയങ്ങളും  അംഗീകരിച്ചു. പൊതുചർച്ചകൾക്ക് ഏരിയാ സെക്രട്ടറി ആർ പി ഭാസ്കരൻ, സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ്‌ എം തോമസ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം ടി വിശ്വനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. എൻ കെ സുരേഷ്, നിധീഷ് കല്ലുള്ളതോട്, കെ കെ രാധാകൃഷ്ണൻ, ടി കെ അരവിന്ദാക്ഷൻ, സി പി നിസാർ, കെ വി ഷാജി എന്നിവർ പ്രമേയം അവതരിപ്പിച്ചു. കെ സി വേലായുധൻ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ ബാബു താമരശേരി ഏരിയാ 
സെക്രട്ടറി
താമരശേരി
സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി കെ ബാബുവിനെ സമ്മേളനം തെരഞ്ഞെടുത്തു. കെ ബാബു, ടി സി വാസു, എൻ കെ സുരേഷ്, വി രവീന്ദ്രൻ, പി സുധാകരൻ, കെ സി വേലായുധൻ, എ പി സജിത്ത്, കെ കെ അപ്പുക്കുട്ടി, കെ കെ രാധാകൃഷ്ണൻ, നിധീഷ് കല്ലുള്ളതോട്, കെ ജമീല, ടി എ മൊയ്തീൻ, പി കെ ബാബു, ടി മഹറൂഫ്, ടി കെ അരവിന്ദാക്ഷൻ, സി കെ വേണുഗോപാലൻ, എം ബഷീർ, ഷറീന മജീദ്, എം ഇ ജലീൽ, പി സി അബ്ദുൾ അസീസ്, മുഹമ്മദ് സാദിക്ക് എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top