20 April Saturday

ജൈവ ഉല്പാദനോപാധികളുടെ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ബാലുശേരി കൃഷിഭവൻ ജീവ എഫ്ഐജി ഗ്രൂപ്പ് അംഗങ്ങൾ ജൈവ ഉല്പാദനോപാധി നിർമാണത്തിൽ

 ബാലുശേരി 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്യാനുള്ള ജൈവ ഉല്പാദനോപാധികളുടെ നിർമാണം തുടങ്ങി. കൃഷിഭവനിലെ ‘ജീവ എഫ്ഐജി’ ആണ് മത്തി ശർക്കര മിശ്രിതം, പഞ്ചഗവ്യം എന്നിവ കർഷകർക്കായി തയ്യാറാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജീവാമൃതം, ഖര ജീവാമൃതം എന്നിവ തയ്യാറാക്കി വിതരണം ചെയ്തിരുന്നു. ജൈവ ഉല്പാദനോപാധികളുടടെ നിർമാണം എന്ന വിഷയത്തിൽ പരിശീലനം ലഭിച്ച ഇൻപുട്ട് പ്രൊഡക്ഷൻ യൂണിറ്റ് അംഗങ്ങളാണ് വിവിധയിനം വളക്കൂട്ടുകൾ, വളർച്ചാ ത്വരകങ്ങൾ, ജൈവകീടനാശിനികൾ എന്നിവ തയ്യാറാക്കുന്നത്. കർഷകർക്ക് മിതമായ നിരക്കിൽ ഇവ ലഭ്യമാക്കുക, ഇതിലൂടെ ജൈവകൃഷി പ്രോത്സാഹനവും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷനുമാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിഓഫീസർ പി വിദ്യ പറഞ്ഞു. 
കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ജീവ ഗ്രൂപ്പ് പ്രസിഡന്റ് ടി പി മനോജ് കുമാർ, സെക്രട്ടറി റീന, പി പി ചന്ദ്രൻ,  ജിതേഷ് കുമാർ, കൃഷി അസ്സിസ്റ്റന്റുമാരായ ഇ കെ സജി,  ടി വി പ്രബിത,  കെ എൻ ഷിനിജ,  ജീവ  എഫ്ഐജി ഗ്രൂപ്പ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top