18 September Thursday

സ്‌കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

അത്തോളിയിലെ ജിഎംയുപി സ്‌കൂൾ വേളൂരിൽ നിർമിച്ച പുതിയ കെട്ടിടം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 അത്തോളി

ജിഎംയുപി സ്‌കൂൾ വേളൂരിൽ നിർമിച്ച പുതിയ കെട്ടിടം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. എസ്‌എസ്‌കെ അനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ എട്ട്‌ ക്ലാസ്‌ മുറികളടങ്ങിയ ഇരുനില കെട്ടിടം നിർമിച്ചത്‌. കെ എം സച്ചിൻദേവ്‌ എംഎൽഎ അധ്യക്ഷനായി. പ്രധാനാധ്യാപകൻ കെ സി മുഹമ്മദ്‌ ബഷീർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിരമിച്ച അധ്യാപകർക്കും എൽഎസ്‌എസ്‌, യുഎസ്‌എസ്‌ വിജയികൾക്കും ഉപഹാരങ്ങൾ നൽകി. 
ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്‌, അത്തോളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷ എ എം സരിത, പഞ്ചായത്തംഗം ഫൗസിയ ഉസ്‌മാൻ, കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനി, ഉദ്യോഗസ്ഥർ, രാഷ്‌ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ്‌ അഷ്‌റഫ്‌ ചീടത്തിൽ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top