18 September Thursday
ദേശീയപാത നവീകരണം

രാമനാട്ടുകര മേൽപ്പാലം 
നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

രാമനാട്ടുകരയിൽ പുതുതായി നിർമിക്കുന്ന മേൽപ്പാലം

രാമനാട്ടുകര 
ദേശീയപാത രാമനാട്ടുകര -വെങ്ങളം ബൈപാസിൽ പുതുതായി നിർമിക്കുന്ന മേൽപ്പാലം പ്രവൃത്തി പുരോഗമിക്കുന്നു. രാമനാട്ടുകരയിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി 14.5 മീറ്റർ വീതിയിൽ നിർമിക്കുന്ന പാലത്തിലെ 14 തൂണുകൾക്കുമുകളിൽ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണമാണ്‌ നടക്കുന്നത്‌. 16 എണ്ണം പൂർത്തിയായി. ഓരോ സ്പാനിലും അഞ്ച് ബീമുണ്ടാകും.  440 മീറ്റർ നീളത്തിലാണ് പാലം. സെൻട്രൽ ഹോട്ടലിന് സമീപത്തുനിന്ന്‌ തുടങ്ങി നീലിത്തോട് വരെയാണ് പാലം.
ബൈപാസ് കവലയിലേതൊഴികെ എല്ലാ തൂണുകളും പൂർത്തിയായി.  പുതിയ പാലം 2023 ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസും ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. 
ബൈപാസ്‌ റോഡ്‌ നിർമാണം പുരോഗമിക്കുന്ന പലഭാഗത്തും കൂറ്റൻ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത്‌ പതിവായിട്ടുണ്ട്‌.  വാഹനങ്ങൾക്ക് സുതാര്യമായി കടന്നുപോകാവുന്ന രീതിയിൽ റോഡിൽ സൗകര്യമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top