15 July Tuesday

ട്രെയിനിൽ അക്രമം; 
നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കൊയിലാണ്ടി
ട്രെയിനിൽ സാമൂഹ്യദ്രോഹികളുടെ  അക്രമത്തിൽ നിരവധി പേർക്ക് പരിക്ക്.  യാത്രക്കാരായ കോഴിക്കോട് വെള്ളയിൽ സ്വദേശി റഷീദ്, കോഴിക്കോട് താമസിക്കുന്ന തലശേരി റഹീം എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അക്രമികളായ കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ, കൊയിലാണ്ടി മുചുകുന്ന് സ്വദേശി സുധീഷ് എന്നിവർക്കും പരിക്കുണ്ട്. പരിക്കേറ്റവരെയും പ്രതികളെയും റെയിൽവേ പൊലീസ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ സുധീഷിനെ ബന്ധുക്കളെത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചൊവ്വ വൈകിട്ട് ആറോടെ തിരുവനന്തപുരം എക്‌സ്‌പ്രസിലാണ് സംഭവം. അക്രമികൾ മയക്കുമരുന്നിന് അടിമകളാണെന്ന്‌ റെയിൽവേ പൊലീസ് പറഞ്ഞു.  എസ്ഐയെ അടിച്ചുപരിക്കേൽപ്പിച്ചതിലടക്കം നിരവധി കേസുകളിൽ പ്രതികളാണ്‌ ഇവരെന്നും പൊലീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top