24 April Wednesday

എസ്‌എഫ്‌ഐ രാഷ്ട്രീയ ജാഗ്രതാ ജാഥ ഇന്ന്‌ പര്യടനം തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കോഴിക്കോട്‌ 
‘ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത' എന്ന സന്ദേശവുമായി എസ്എഫ്ഐ സംഘടിപ്പിക്കുന്ന ജില്ലാ ജാഥ വ്യാഴാഴ്‌ച പര്യടനം ആരംഭിക്കും. മയക്കുമരുന്നിനും പുതിയ വിദ്യാഭ്യാസ നയത്തിനും അരാഷ്ട്രീയതയ്ക്കും വർഗീയതക്കുമെതിരെ വിദ്യാർഥി സമൂഹത്തെ അണിനിരത്തുന്നതിനായാണ്‌ ജാഥ. 14 വരെ ജില്ലയിലെ ക്യാമ്പസുകളിൽ ജാഥ പര്യടനം നടത്തും. ജില്ലാ സെക്രട്ടറി കെ വി അനുരാഗ് ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം അഭിഷ പ്രഭാകർ വൈസ് ക്യാപ്റ്റനുമാണ്‌. പ്രസിഡന്റ്‌ പി താജുദ്ദീൻ മാനേജരും സംസ്ഥാന കമ്മിറ്റി അംഗം കെ മിഥുൻ പൈലറ്റുമാണ്‌. രാവിലെ പത്തിന്‌ ഫാറൂഖ് കോളേജിൽ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ഫ്ലാഗ് ഓഫ് ചെയ്യും. 14ന് വൈകിട്ട് പേരാമ്പ്ര സികെജിഎം കോളേജിൽ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനംചെയ്യും. ജാഥയോടനുബന്ധിച്ച് ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ രാഷ്ട്രീയ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. ക്യാമ്പസുകളിൽ അനുബന്ധ പ്രവർത്തനങ്ങളുണ്ടാവും. 
ജാഥ ഇന്ന്‌ 
10–-- ഫാറൂഖ് കോളേജ് (ഉദ്ഘാടനം), 11.30–- ഗവ. ആർട്സ് കോളേജ് മീഞ്ചന്ത,- 2–- - സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, 3–- വെസ്റ്റ്ഹിൽ പോളിടെക്നിക്, 5–- കാരപ്പറമ്പ്‌ ഗവ. ഹോമിയോ കോളേജ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top