19 April Friday

സർഗോത്സവം ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
പയ്യോളി 
ആറ്‌ ഗൾഫ് രാജ്യങ്ങളിലെ തിക്കോടിക്കാരായ പ്രവാസികളുടെ ഗ്ലോബൽ സംഘടന ‘ഗ്ലോബൽ തിക്കോടിയൻസ് ഫോറം' ജിടിഎഫിന്റെ സർഗോത്സവം ശനിയും ഞായറും പയ്യോളി തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  മന്ത്രി അഹമ്മദ് ദേവർ കോവിൽ  ഉദ്ഘാടനംചെയ്യും. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയാകും. ഓൺലൈൻ കലാമത്സരങ്ങളിലെ 160ൽപ്പരം ജേതാക്കളെയും തിക്കോടിയിലെ സാഹിത്യ-–-കലാപ്രതിഭകളെയും ആദരിക്കും.  സാംസ്കാരിക സംഗമം പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ ഏഴിന്‌ നാടക മത്സരം. 
ഞായർ വൈകിട്ട് നാലിന്‌ സർഗോത്സവ ജേതാക്കളുടെ തെരഞ്ഞെടുത്ത പരിപാടികൾ അവതരിപ്പിക്കും.  ഗായിക യുംന അജിൻ അവതരിപ്പിക്കുന്ന സംഗീതനിശയോടെ പരിപാടി അവസാനിക്കും.
വാർത്താസമ്മേളത്തിൽ അഫ്സൽ കളപ്പുരയിൽ, വി കെ അബ്ദുൾ ലത്തീഫ്, അലി പുതുക്കുടി, നിയാസ് പെരുമാൾപുരം, അസീസ് പള്ളിക്കര, ജി ആർ അനിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top