23 April Tuesday

സിപിഐ എമ്മിന്റേത്‌ അപവാദങ്ങൾ അതിജീവിച്ച ചരിത്രം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ഒഞ്ചിയം അമ്പലപ്പറമ്പിൽ സി എച്ച് അശോകൻ അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്യുന്നു

ഒഞ്ചിയം
വാർത്താമാധ്യമങ്ങളെ ഉപയോഗിച്ച്‌ വലതുപക്ഷശക്തികൾ സിപിഐ എമ്മിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങൾ  അതിജീവിച്ച ചരിത്രമാണ് ഈ നാടിന്റേതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എംപി പറഞ്ഞു. വേറെ ഒരു പാർടിയാണെങ്കിൽ ഈ അപവാദങ്ങൾക്കുമുന്നിൽ ഉന്നംപോലെ പാറിപ്പോകുമായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും എൻജിഒ യൂണിയൻ നേതാവുമായിരുന്ന സി എച്ച് അശോകന്റെ അനുസ്മരണ പൊതുസമ്മേളനം ഒഞ്ചിയം അമ്പലപ്പറമ്പിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ വികസനമുന്നേറ്റം യുഡിഎഫിനെ വല്ലാതെ ഭയപ്പെടുത്തുന്നു. വൈരനിര്യാതന ബുദ്ധിയോടെയാണ് കെപിസിസി പ്രസിഡന്റ്‌ സുധാകരനും പ്രതിപക്ഷ നേതാവ് സതീശനും അപവാദങ്ങൾ തുടരുന്നത്. ഇത് പഴയ മാർക്സിസ്റ്റ് വിരോധത്താലാണ്.
ഒഞ്ചിയത്തിന്റെ വിപ്ലവ പാരമ്പര്യം ഒറ്റുകൊടുത്തതിന് യുഡിഎഫ് നൽകിയ പരിതോഷികമാണ് വടകര എംഎൽഎ പദവി. കോൺഗ്രസ് തകർന്നുതരിപ്പണമായിട്ടും ശരിയായ നിലപാട് ഉയർത്താൻ അവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
സി എച്ച് അശോകൻ സ്മൃതിമണ്ഡപത്തിൽ എളമരം കരീം പുഷ്പചക്രം അർപ്പിച്ചു. പി രാജൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, പി ശ്രീധരൻ, വി പി ഗോപാലകൃഷ്ണൻ, എം കെ രാഘവൻ, എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 
ലോക്കൽ സെക്രട്ടറി കെ എം ദാമോദരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top