18 September Thursday

ചിന്താ റീഡേഴ്‌സ് ഫോറം ജില്ലാതല ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ചിന്താ റീഡേഴ്‌സ് ഫോറം ജില്ലാതല ഉദ്‌ഘാടനം ഡോ. തോമസ് ഐസക്‌ നിർവഹിക്കുന്നു

കുന്നുമ്മൽ
ചിന്താ റീഡേഴ്‌സ് ഫോറം ജില്ലാതല ഉദ്‌ഘാടനം കുന്നുമ്മൽ ഏരിയയിലെ കക്കട്ടിൽ നോർത്ത് ബ്രാഞ്ചിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ചിന്താ പത്രാധിപരുമായ ഡോ. തോമസ് ഐസക് നിർവഹിച്ചു. എൽഡിഎഫ്‌ സർക്കാറിന്റെ  വികസന നയങ്ങൾ നടപ്പാക്കാതിരിക്കാൻ പ്രതിപക്ഷ പാർടികൾ  കോപ്രായം കാണിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം കെ കെ ലതിക, ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി കെ കെ സുരേഷ് സ്വാഗതവും  ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top