29 March Friday

നമ്മൾ കാവലാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

നാട്ടുമാവും തണലും പദ്ധതി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌ 

വരും തലമുറയ്‌ക്ക്‌ ഭൂമിയെ ആരോഗ്യത്തോടെ കാത്തുവയ്‌ക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി പരിസ്ഥിതി ദിനാചരണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ,  പരിസ്ഥിതി സംഘടനകൾ, വായനശാലകൾ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.  ഈവർഷത്തെ  സന്ദേശമായ ‘ബീറ്റ്‌ പ്ലാസ്‌റ്റിക്‌ പൊല്യൂഷൻ’  മുഖ്യപ്രമേയമായാണ്‌ ദിനാചരണം. ശുചീകരണം, വൃക്ഷത്തെ നടൽ, പരിസ്ഥിതി പ്രവർത്തകരുമായുള്ള മുഖാമുഖം, മത്സരങ്ങൾ, പുഴനടത്തം തുടങ്ങിയവ സംഘടിപ്പിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതസഭ ചേർന്നു. കോഴിക്കോട്‌ കോർപറേഷനിൽ ‘മാലിന്യമുക്ത നവകേരളം’ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ അവതരണം നടന്നു.  ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളുടെ അവതരണം, സമ്പൂർണ ശുചിത്വ പ്രഖ്യാപനം എന്നിവയും  ഉണ്ടായി. സ്‌കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ്‌ പ്രഖ്യാപനം നടന്നു. 
കലക്ടറേറ്റിൽ നടന്ന  ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച ദിനാചരണം കലക്ടർ എ ഗീത ഉദ്‌ഘാടനം ചെയ്‌തു. എഡിഎം മുഹമ്മദ്‌ റഫീഖ്‌ അധ്യക്ഷനായി.  ഡോ. ഹരികുമാർ മുഖ്യാതിഥിയായി. ജീവനക്കാർക്ക്‌ വൃക്ഷത്തൈ വിതരണംചെയ്‌തു. വനംവകുപ്പ്‌ നടപ്പാക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം പാവണ്ടൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top