19 April Friday

പരിസ്ഥിതിക്കായി വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

എസ്എഫ്ഐ പരിസ്ഥിതി ദിനാചരണം കെ അനുശ്രീ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി  പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ഉദ്‌ഘാടനം കോടഞ്ചേരിയിൽ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി താജുദ്ദീൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ്‌ സാദ്ദിഖ്‌, ജോസഫ് വി സോജൻ, മുഹമ്മദ് ഫാരിസ്, മിഥുൻ സാരംഗ് എന്നിവർ സംസാരിച്ചു. 
കുന്നമംഗലം ഏരിയയിൽ പി താജുദ്ദീൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദ്ദിഖ്‌ താമരശേരിയിലും കെ മിഥുൻ ഫറോക്കിലും സരോദ് ചങ്ങാടത്ത് നാദാപുരം, ഒഞ്ചിയം ഏരിയകളിലും ഉദ്‌ഘാടകരായി. കക്കോടിയിൽ ഫിദൽ റോയസ്, ബാലുശേരിയിൽ ജോസഫ് വി സോജൻ, കോഴിക്കോട് സൗത്തിൽ എസ്‌ നന്ദന, കോഴിക്കോട് ടൗണിൽ അക്ഷയ് കുമാർ, കുന്നുമ്മലിൽ  അശ്വന്ത് ചന്ദ്ര, വടകരയിൽ കെ സി ഫർഹാൻ, കോഴിക്കോട് നോർത്തിൽ ഖദീജ ഹിബ, കൊയിലാണ്ടിയിൽ അമൽ രാജ്, പേരാമ്പ്രയിൽ എൻ ടി നിഹാൽ, പയ്യോളിയിൽ എസ് ആർ അശ്വിൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top