18 April Thursday

ഫോറന്‍സിക് 
പരിശോധന ഫലം രണ്ട് ദിവസത്തിനകം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
കോഴിക്കോട് 
ഹോട്ടൽ വ്യാപാരി സിദ്ദിഖ് കൊലക്കേസിലെ ശാസ്ത്രീയ, ഫോറൻസിക് പരിശോധന ഫലം രണ്ട് ദിവസത്തിനകമെന്ന് പൊലീസ്. ഇവ ലഭിക്കുന്ന മുറയ്‌ക്ക് കുറ്റപത്രം സമർപ്പിക്കും. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് ശ്രമം. തെളിവെടുപ്പ് പൂർത്തിയാക്കി തൊണ്ടിമുതലും തെളിവുകളും ശേഖരിച്ചതായി അന്വേഷകസംഘം തലവൻ തിരൂർ ഡിവൈഎസ്‌പി കെ എം ബിജു പറഞ്ഞു. 
 പ്രതികളായ ഷിബിലി, ഫർഹാന, ആഷിഖ് എന്നിവരുമായുള്ള തെളിവെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ ഇവരെ ജയിലിലേക്ക് മാറ്റി. കേസ് നടക്കാവ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റുന്നത്‌ സംബന്ധിച്ച്‌ കുറ്റപത്രം നൽകും മുമ്പേ തീരുമാനമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top