26 April Friday

കേന്ദ്ര നയങ്ങൾക്കെതിരെ ഇന്ന് മുതൽ ഡിവൈഎഫ്ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പിൽ " സ്ത്രീ സമൂഹം തുല്യത’ എന്ന വിഷയത്തിൽ എൻ സുകന്യ സംസാരിക്കുന്നു

ഫറോക്ക് 
കേന്ദ്ര സർക്കാരിന്റ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരാൻ ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ് തീരുമാനിച്ചു.  കേന്ദ്ര സർക്കാരിന്റെ പൊതുമേഖല സ്ഥാപന വിൽപ്പനക്കും സ്വകാര്യ വൽക്കരണത്തിനും യുവജന വഞ്ചനക്കുമെതിരെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും ആറ്, ഏഴ്, എട്ട് തീയതികളിൽ പ്രതിഷേധ ധർണ നടത്തും. 12-ന് മുഴുവൻ വീടുകളിലും ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 
തുടർ രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിൽ "നിശാപാഠശാലകൾ’ ആരംഭിക്കും. മാർച്ച് 30 നകം ജില്ലയിലെ 362 മേഖലയിലും ഒന്നാം ഘട്ട ക്ലാസ് പൂർത്തിയാക്കും. 
 ഫറോക്ക് ചുങ്കം ഫാം റോക്ക് ഗാർഡൻ ബഷീർ പാർക്കിൽ നടന്ന പഠന ക്യാമ്പിൽ 17 ബ്ലോക്ക്‌‌ കമ്മിറ്റികളിൽനിന്നായി 187 പ്രതിനിധികൾ പങ്കെടുത്തു. രണ്ടാം ദിവസം"മാധ്യമങ്ങളുടെ രാഷ്ട്രീയം "എന്ന വിഷയത്തിൽ 
മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ, കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ  എന്നിവർ പങ്കെടുത്ത ഓപ്പൺ ഫോറം നടന്നു. "ഇന്ത്യ- പ്രശ്നങ്ങളും പരിഹാരങ്ങളും’എന്ന വിഷയം കെ ജയദേവൻ അവതരിപ്പിച്ചു. സമാപന ദിവസമായ ഞായർ,  "വലതുപക്ഷവൽക്കരണവും, കേരളീയസമൂഹവും’ എന്ന വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്രയും " സ്ത്രീ സമൂഹം തുല്യത’ എന്ന വിഷയത്തിൽ എൻ സുകന്യയും ക്ലാസെടുത്തു .
ജില്ലാ സെക്രട്ടറി പി സി ഷൈജു  ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. ട്രഷറർ ടി കെ സുമേഷ് ഡയറക്ടറായ ക്യാമ്പിൽ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി .  സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സെക്രട്ടറി  വി കെ സനോജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് സ്വാഗതവും  ഫറോക്ക് ബ്ലോക്ക് സെക്രട്ടറി സി സന്ദേശ് നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top