26 April Friday

പടികടക്കുന്നു 
പ്ലാസ്‌റ്റിക്‌ മാലിന്യം

സ്വന്തം ലേഖികUpdated: Monday Feb 6, 2023
കോഴിക്കോട്‌ 
വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ മാലിന്യം ചുറ്റുവട്ടങ്ങളിൽ തീർത്ത കെട്ട ചിത്രം ഒരുപാടുണ്ടായിരുന്നു. നമ്മുടെ പരിസരത്തെ നശിപ്പിച്ച ആ ദിനങ്ങൾ മാഞ്ഞ്‌ തുടങ്ങുന്നു. ശുചിത്വ പാഠങ്ങളുടെ വിജയസാക്ഷ്യമായി ജില്ലയിൽ വലിച്ചെറിയുന്ന, പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്‌റ്റിക്‌ മാലിന്യം കുറഞ്ഞുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.   
ക്ലീൻ കേരള നേതൃത്വത്തിൽ ഹരിതകർമ സേനവഴി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന മാലിന്യത്തിലാണ്‌ പാതിയോളം കുറവുള്ളത്‌. 2022 ഏപ്രിൽ മുതൽ ഡിസംബർവരെ ഇത്തരം പ്ലാസ്‌റ്റിക്‌  മാലിന്യം(റിജക്ട്‌സ്‌) 845 ടൺ ശേഖരിച്ചു. ഇതേ തരത്തിൽ ശേഖരണം നടന്ന മുൻ വർഷം ഇത്‌ 1000 ടണ്ണിന്‌ മുകളിലായിരുന്നു.
വേർതിരിക്കാനാവാത്ത രീതിയിൽ റോഡ്‌, പറമ്പ്‌ എന്നിവിടങ്ങളിൽ നിന്നെത്തുന്ന (ലെഗസി) മാലിന്യങ്ങളുടെ അളവിലും കുറവുണ്ട്‌. കഴിഞ്ഞ വർഷം 500 ടൺ ആയിരുന്നത്‌ 362 ടൺ ആയി കുറഞ്ഞു.
തരം തിരിച്ച്‌ പുനരുപയോഗത്തിന്‌ സാധ്യമായ പ്ലാസ്‌റ്റിക്‌ കൃത്യമായി ശേഖരിക്കുന്നുണ്ട്‌. 2022 ഏപ്രിൽ മുതൽ കഴിഞ്ഞ ഡിസംബർ വരെ 198 ടൺ തരംതിരിച്ച പ്ലാസ്‌റ്റിക്കാണ്‌ ശേഖരിച്ചത്‌.   
ഹരിതകർമ സേനകൾ ക്യത്യമായ ഇടവേളകളിൽ വീട്ടിൽനിന്ന്‌ മാലിന്യം വേർതിരിച്ചാണ്‌ ക്ലീൻ കേരള‌ക്ക്‌ കൈമാറുന്നത്‌. വലിച്ചെറിഞ്ഞ്‌ ജൈവ മാലിന്യം കലർന്ന്‌ പുനരുപയോഗം സാധ്യമല്ലാതാവുന്ന സാഹചര്യമുണ്ടാവുന്നത്‌ ഇതുമൂലം ഇല്ലാതായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top