20 April Saturday

വിവാദം അനാവശ്യം: ഡിഡിഇ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കോഴിക്കോട് 
വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് ഈയിടെ നടത്തിയ എൽപിഎസ്‌ടി  നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യവും ഖേദകരവുമാണെന്ന്‌ ഡിഡിഇ മനോജ്‌ മണിയൂർ പറഞ്ഞു. അധികാരമില്ലാത്ത ആരോ നിയമന ഉത്തരവ് തിരുത്തി എന്ന ആരോപണത്തെപ്പറ്റി  മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുളളവരോട് അപ്പോൾ തന്നെ വസ്തുതകൾ വിശദീകരിച്ചതാണ്. എന്നാൽ ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിച്ച്‌ മൂന്നാഴ്ചയായിട്ടും വിവാദത്തിന് അവസാനമുണ്ടാവാത്തത് സങ്കടകരമാണ്‌.
റാങ്ക്‌ പട്ടിക വന്നാൽ, റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ എത്രയും പെട്ടെന്ന് നിയമനം നടത്തണമെന്ന സർക്കാർ നിർദേശം പാലിക്കുകയാണ്‌ ചെയ്‌തത്‌.  എൽപിഎസ്‌ടി രണ്ടാം ഘട്ട നിയമന ഉത്തരവ് ജനുവരി 18നായിരുന്നു.  നിയമനം മാറ്റിക്കിട്ടാനുള്ള   അപേക്ഷയുമായി കുറച്ചുപേർ ഓഫീസിൽ വന്നു. ഡിഡിഇ തിരുവനന്തപുരത്ത്‌ യോഗത്തിലായിരുന്നതിനാൽ അഡ്‌മിനിസ്‌ടേറ്റീവ്‌ അസിസ്‌റ്റന്റിനായിരുന്നു ചുമതല.  അപേക്ഷകർ അന്നുതന്നെ ജോലിയിൽ പ്രവേശിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് സൗകര്യമുള്ള വിദ്യാലയങ്ങളിലേക്ക് നിയമനം മാറ്റിനൽകിയത്. ഡിഡിഇ തിരിച്ചെത്തിയ ഉടനെ  പുതിയ ഉത്തരവ് ഇറക്കുകയുംചെയ്‌തു.  ഇക്കാര്യങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ല. സാധാരണ നടപടിയാണ്‌ സ്വീകരിച്ചത്‌. ഇതാണ് വാസ്‌തവമെന്നറിഞ്ഞിട്ടും  വ്യാജ പ്രചാരണം തുടരുകയാണ്‌. ഇതിൽനിന്ന്‌ ബന്ധപ്പെട്ടവർ പിൻവാങ്ങണം–- ഡിഡിഇ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top