25 April Thursday

മാധ്യമ സാക്ഷരത വളർത്തിയെടുക്കണം: പുത്തലത്ത്‌ ദിനേശൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കുന്നമംഗലത്ത്‌ ‘മാധ്യമങ്ങളുടെ രാഷ്‌ട്രീയം’ സെമിനാർ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്യുന്നു

കുന്നമംഗലം
രാജ്യത്തിന്റെ മാധ്യമരംഗം സംഘപരിവാരം കൈവശപ്പെടുത്തിയതാണ്‌ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കുന്നമംഗലത്ത്‌ സംഘടിപ്പിച്ച ‘മാധ്യമങ്ങളുടെ രാഷ്‌ട്രീയം’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമമേഖലയെ കോർപറേറ്റുകൾ കീഴടക്കി. മോദിക്കും സംഘപരിവാറിനും സ്‌തുതി പാടുകയാണ്‌ അവർ. പ്രധാനമന്ത്രിക്കോ ബിജെപിക്കോ എതിരായ വിമർശനങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. സംഘപരിവാർ പറയുന്നതല്ല ഇന്ത്യയുടെ ചരിത്രമെന്ന്‌ തുറന്നുകാട്ടുന്നില്ല. മതത്തെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുമ്പോൾ ശബ്ദമുയർത്തുന്നില്ല. ജനാധിപത്യത്തിലെ ഉത്തരവാദിത്വം  നിർവഹിക്കുന്ന സ്ഥാപനങ്ങളെയാകട്ടെ കേന്ദ്രം ഏജൻസികളെ വിട്ട്‌ റെയ്‌ഡ്‌ ചെയ്യുകയാണ്‌.
വലതുപക്ഷ മാധ്യമങ്ങളെ തുറന്നുകാട്ടുന്നതിനൊപ്പം ബദലുകൾ വികസിപ്പിച്ച്‌ ജനങ്ങളിലെത്തിക്കാനാകണം. കള്ളക്കളികൾ തിരിച്ചറിയാനാവശ്യമായ മാധ്യമസാക്ഷരത വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു ഏരിയാ പ്രസിഡന്റ്‌ ഇ വിനോദ്‌കുമാർ അധ്യക്ഷനായി. പി ടി എ റഹീം എംഎൽഎ, കെ വി പ്രമോദ്‌, പി കെ പ്രേമനാഥ്‌, ചിഞ്ചു ശേഖർ, പി ഷൈപു എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി വി പി രവീന്ദ്രൻ സ്വാഗതവും എം എം സുധീഷ്‌കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top