കോഴിക്കോട്
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ സഹകരണ മേഖലയിലെ വനിതാ ജീവനക്കാരുടെ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിൽ വനിതാ ജീവനക്കാർ കുടുംബ സമേതം അണിചേരും. സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്തു. ജില്ലാ കൺവീനർ എം ഗീത അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, കെസിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് പി എം വഹീദ, ജില്ലാ സെക്രട്ടറി എം കെ ശശി, പ്രസിഡന്റ് കെ ബാബുരാജ്, ട്രഷറർ ഇ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പി പ്രബിത സ്വാഗതവും സി റജി നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഏരിയകളിൽനിന്നായി ആയിരത്തിലധികം വനിതാ സഹകരണ ജീവനക്കാർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..