26 April Friday

ലഹരിക്കെതിരെ സർക്കാർ ജീവനക്കാരുടെ 
ഫുട്‌ബോൾ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
കോഴിക്കോട്‌
ലഹരിവിമുക്ത കേരളത്തിനായി അണിനിരക്കുക എന്ന സന്ദേശവുമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സർക്കാർ ജീവനക്കാരുടെ ഫുട്ബോൾ ടൂർണമെന്റും ഷൂട്ടൗട്ടും സംഘടിപ്പിച്ചു. സർക്കാരിന്റെ  ‘ലഹരിക്കെതിരെ ഗോൾ ചലഞ്ച്’ പരിപാടിയോടനുബന്ധിച്ച്   എൻജിഒ ആർട്സാണ്‌ ടൂർണമെന്റ് സംഘടിപ്പിച്ചത്.  വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ  പങ്കെടുത്തു. താമരശേരി ഏരിയ ചാമ്പ്യൻമാരായി. മെഡിക്കൽ കോളേജ് ഏരിയയാണ്‌ റണ്ണറപ്പ്‌. മികച്ച കളിക്കാരനായി എം പി  സിറാജുദ്ദീനും  ഗോളിയായി എം വി ആഷിഖും തെരഞ്ഞെടുക്കപ്പെട്ടു. വി ശ്രീധനേഷ് ടോപ്‌ സ്‌കോററായി. 
യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ  ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിന്ധു രാജൻ, അനൂപ് തോമസ്, മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുജാത കൂടത്തിങ്കൽ, എം മുരളീധരൻ, എസ്‌ സതീഷ്‌ കുമാർ,  വി സാഹിർ,  പി സി ഷജീഷ്‌ കുമാർ, എം ദൈത്യേന്ദ്രകുമാർ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top