26 April Friday

സിപിഐ എം വടകര, താമരശേരി ഏരിയാ സമ്മേളനങ്ങൾക്ക്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

സിപിഐ എം വടകര ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

വടകര/ താമരശേരി
സിപിഐ എം വടകര, താമരശേരി  ഏരിയാ സമ്മേളനങ്ങൾ തുടങ്ങി.  വടകര  മുനിസിപ്പൽ ടൗൺ ഹാളിലെ മുയ്യാരത്ത് പത്മനാഭൻ, ടി കെ ബാലൻ നായർ നഗറിലാണ്‌ വടകര സമ്മേളനം ചേരുന്നത്‌. പൂനൂരിലെ  വ്യാപാരഭവനിലെ  ടി ചന്തുകുട്ടി നഗറിലാണ്‌ താമരശേരി എരിയാസമ്മേളനം നടക്കുന്നത്‌.  
ഏരിയാ കമ്മിറ്റി അംഗം എം ടി നാരായണൻ പതാക ഉയർത്തിയതോടെ വടകര ഏരിയാ സമ്മേളനത്തിന് തുടക്കമായി. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 170 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ടി കെ അഷറഫ് രക്തസാക്ഷി പ്രമേയവും സി എം ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം നാരായണൻ, ടി സി രമേശൻ, പി എം ലീന, ടി വി സഫീറ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എം ടി നാരായണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, വി പി കുഞ്ഞികൃഷ്ണൻ, പി വിശ്വൻ, കെ കുഞ്ഞമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ കുഞ്ഞിരാമൻ, കെ ശ്രീധരൻ, പി കെ ദിവാകരൻ, കെ കെ ലതിക, കെ കെ ദിനേശൻ, കെ പി കുഞ്ഞമ്മദ് കുട്ടി, കെ ടി കുഞ്ഞിക്കണ്ണൻ, ടി പി ബിനീഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.   
   പി സി വേലായുധൻ പതാക ഉയർത്തിയതോടെയാണ്‌ താമരശേരി ഏരിയാ സമ്മേളനം ആരംഭിച്ചത്‌.  സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ ഉദ്‌ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 161 പേർ  സമ്മേളനത്തിലുണ്ട്‌.  ടി മഹറൂഫ് രക്തസാക്ഷി പ്രമേയവും എൻ കെ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി സി വാസു, വി രവീന്ദ്രൻ, ഷറീന മജീദ്, സാദിക്ക് മുഹമ്മദ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ഏരിയാ സെക്രട്ടറി ആർ പി ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എ കെ ഗോപാലൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം മെഹബൂബ്‌, ജോർജ്‌ എം തോമസ്‌,  ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി വിശ്വനാഥൻ, പി കെ പ്രേമനാഥ്‌ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും പൂർത്തിയാക്കി രണ്ട്‌ സമ്മേളനങ്ങളും ഞായറാഴ്‌ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top