കക്കോടി
മില്ലറ്റ് മിഷൻ കേരള സംസ്ഥാന വ്യാപകമായി തുടങ്ങുന്ന ചെറുധാന്യകൃഷി ചേളന്നൂർ കണ്ണങ്കര അക്വഡക്ടിന് സമീപം പാലയാട്ട് പറമ്പിൽ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു. കനത്ത മഴ കാരണം വിത്തിടാൻ കഴിയാത്ത സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ വിത്തിടും. കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും വിത്തും മില്ലറ്റ് മിഷൻ നൽകും.
പഞ്ചായത്ത് അംഗം പ്രകാശൻ മൂത്തേടത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് മുഖ്യാതിഥിയായി. മിലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, സെക്രട്ടറി സെഡ് എ സൽമാൻ, സനേഷ് കുമാർ, ഉണ്ണികൃഷ്ണൻ പേരാമ്പ്ര, മുഹമ്മദ് കുഞ്ഞി, പി കെ ജിജിഷ, ഡോ. എസ് സുധാ ഭാമ, ഡോ. സാനിയ മജീദ്, ഡോ. സനിൽകുമാർ, അബ്ദുള്ള ഗുരുക്കൾ, വി ഷിജി എന്നിവർ സംസാരിച്ചു. മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..