18 December Thursday

സ്വകാര്യ ബസുകളുടെ 
മരണപ്പാച്ചിൽ തടയണം: റോഡ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023
പേരാമ്പ്ര
കോഴിക്കോട് -–-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ പേരാമ്പ്രയിൽ റോഡ് ഉപരോധിച്ചു.  റൂട്ടിൽ
ബസുകളുടെ മരണപ്പാച്ചിലിൽ നിരവധി അപകടമാണ് ഉണ്ടാവുന്നത്. ഏതാനുംപേർ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
ബസുകളുടെ ഫിറ്റ്നസ്, ബസ് ജീവനക്കാർ ജോലിസമയത്ത് ലഹരി ഉപയോഗിക്കുന്നില്ല എന്ന്‌ ഉറപ്പുവരുത്തൽ, ബസുകളുടെ അമിത വേഗം നിയന്ത്രിക്കല്‍ എന്നിവ ഉറപ്പാക്കാനായി   ഗതാഗതവകുപ്പ്‌, പൊലീസ് അധികൃത ർ എന്നിവരുമായി നേതാക്കൾ ചർച്ചനടത്തി.  
 ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എം ജിജേഷ് സമരം ഉദ്ഘാടനംചെ
യ്തു. എസ്എഫ്ഐ ഏരിയാ സെക്രട്ടറി ആർ എസ് അമൽജിത്ത് അധ്യക്ഷനായി. വി കെ അമർഷാഹി, സി കെ രൂപേഷ്, അക്ഷയ് മനോജ്, അഭിജാത്, ആർ ബിനിൽരാജ്, എം എം അതുൽദാസ്, കെ പി അഖിലേഷ്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top