26 April Friday

മത്സ്യത്തൊഴിലാളി ജാഥക്ക്‌ ആവേശോജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ(സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ നയിക്കുന്ന വടക്കൻ മേഖലാ ജാഥക്ക് കോഴിക്കോട്‌ പുതിയാപ്പയിൽ നൽകിയ സ്വീകരണം

കോഴിക്കോട്‌
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) വടക്കൻ മേഖലാ ജാഥക്ക്‌ കോഴിക്കോട്‌  ജില്ലയിൽ ഉജ്വല സ്വീകരണം. കൊല്ലം തങ്കശേരിയിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തിന്റെ  പ്രചാരണാർഥമാണ്‌ ജാഥ. മത്സ്യബന്ധനത്തിന്‌ ആവശ്യമായ മണ്ണെണ്ണ അനുവദിക്കുക, മണ്ണെണ്ണക്കും ഡീസലിനും സബ്‌സിഡി  അനുവദിക്കുക,  മത്സ്യഫെഡിനെ തകർക്കാനുള്ള ഗൂഢാലോചന അവസാനിപ്പിക്കുക എന്നീ ആവശ്യങളുന്നയിച്ചാണ്‌ സംഗമം.
ജാഥ വ്യാഴാഴ്‌ച ചോമ്പാല ഹാർബറിൽനിന്ന്‌ തുടങ്ങി  കൊയിലാണ്ടി, പുതിയാപ്പ, കോതിപ്പാലം എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം  ബേപ്പൂരിൽ സമാപിച്ചു.   ജാഥാ ക്യാപ്റ്റൻ കൂട്ടായി ബഷീർ, മാനേജർ അഡ്വ. പി സന്തോഷ്,  ജാഥാംഗങ്ങളായ കെ ദാസൻ, അഡ്വ. സൈനുദ്ദീൻ, എം കെ വിഷ്‌ണുദാസ്‌,   സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ,  ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്‌,  സി പി ബിനീഷ്‌,   മേലടി നാരായണൻ,  ഷീല രാജ്കുമാർ  എന്നിവർ സംസാരിച്ചു.
 സ്വീകരണകേന്ദ്രങ്ങളിൽ ടി പി ശ്രീധരൻ,  ടി വി ദാമോദരൻ,   സി പി രമേശൻ, പി ഇക്ബാൽ, കെ വി റാഫിഖ്‌   എന്നിവർ അധ്യക്ഷരായി. പി കെ സുധാകരൻ, എം സുനിലേശൻ, കെ സുന്ദരേശൻ, എം അസീസ്,  കെ വി മുസ്തഫ എന്നിവർ സ്വാഗതം പറഞ്ഞു. 
ജാഥ ഇന്ന് 
മലപ്പുറം 
ജില്ലയിൽ
മത്സ്യത്തൊഴിലാളി സംഗമത്തിന്റെ പ്രചാരണാർഥമുള്ള വടക്കൻ മേഖലാ ജാഥ വെള്ളിയാഴ്ച മലപ്പുറം  ജില്ലയിൽ പര്യടനം നടത്തും. കൂട്ടായി ബഷീർ നയിക്കുന്ന ജാഥക്ക് രാവിലെ ഒമ്പതരക്ക്‌ പരപ്പനങ്ങാടിയിലാണ് ആദ്യ സ്വീകരണം. രാവിലെ 10.30ന് താനൂർ,  12.30 ഉണ്ണിയാൽ, 2.30 കൂട്ടായി,  4.00 പൊന്നാനി എന്നിവിടങ്ങളിലും  സ്വീകരണം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top