26 April Friday

സീനിയർ ജേർണലിസ്റ്റ്സ് ഫോറം സമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്‌ ടൗൺ ഹാളിൽ പുസ്തക പ്രദർശനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. പി കെ പാറക്കടവ്, യു കെ കുമാരൻ എന്നിവർ സമീപം

കോഴിക്കോട് 
സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ പത്താം സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളി പകൽ 11ന്‌ മന്ത്രി  കെ രാജൻ  ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന  പ്രസിഡന്റ്‌ എം വി വിനീത ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.  സമ്മേളനത്തോടനുബന്ധിച്ച്‌ -പുസ്തക-, കാർട്ടൂൺ പ്രദർശനം തുടങ്ങി.  ടൗൺഹാളിൽ പുസ്തകപ്രദർശനം  മേയർ ബീനാ ഫിലിപ്പ്‌ ഉദ്‌ഘാടനംചെയ്തു.  സോവനീർ യു കെ കുമാരൻ  ടി വി ബാലന്‌ നൽകി പ്രകാശിപ്പിച്ചു. കാർട്ടൂൺ പ്രദർശനം പോൾ കല്ലാനോട്‌ ഉദ്‌ഘാടനം ചെയ്തു. പി കെ പാറക്കടവ്‌ അധ്യക്ഷനായി. എൻ പി രാജേന്ദ്രൻ,  എൻ ബാലഗോപാലൻ, സി എൻ കെ പണിക്കർ എന്നിവർ സംസാരിച്ചു.  സി അബ്ദുറഹിമാൻ സ്വാഗതവും ശ്രീകുമാർ നിയതി നന്ദിയും പറഞ്ഞു.   
‘ജനാധിപത്യസമൂഹവും മാധ്യമങ്ങളും’ സെമിനാർ വെള്ളി വൈകിട്ട്‌  അഞ്ചിന്‌    സെബാസ്റ്റ്യൻപോൾ ഉദ്‌ഘാടനം ചെയ്യും. ഡോ. നടുവട്ടം  സത്യശീലൻ വിഷയം അവതരിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top