29 March Friday

ആഭരണ 
തൊഴിലാളി 
ഫെഡറേഷൻ 
സമ്മേളനം 7ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
കോഴിക്കോട്‌   
ആഭരണ നിർമാണത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)  സംസ്ഥാന സമ്മേളനം ഞായറാഴ്‌ച കോഴിക്കോട്ട്‌ ചേരും. ജോലിയും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക്‌ സമ്മേളനം രൂപം നൽകും.  1985 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിയ യന്ത്രവൽക്കരണവും  ബ്രാൻഡ്‌ നെയിം ആഭരണങ്ങളുടെ നിർമാണരംഗത്തേക്ക്‌ സ്വദേശ, വിദേശ കോർപറേറ്റുകൾ എത്തിയതുമാണ്‌ മേഖലയിൽ പ്രതിസന്ധി സൃഷ്‌ടിച്ചത്‌.  
 ക്ഷേമനിധിയെ തകർക്കുന്ന ജ്വല്ലറി ഉടമകളുടെ നിലപാട് തിരുത്തുക,  ജിഎസ്ടി ഉദ്യോഗസ്ഥർ തൊഴിലാളിദ്രോഹം അവസാനിപ്പിക്കുക,  ആഭരണങ്ങളിൽ ജിഎസ്ടി, ബിഐഎസ്‌  മുദ്രണം പൊതുമേഖലയിലാക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾക്ക്‌  സമ്മേളനം രൂപം നൽകും.  മുതലക്കുളം സരോജ്‌ ഭവനിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.  വാർത്താ സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി പി സോമസുന്ദരൻ,  സ്വാഗതസംഘം ചെയർമാൻ പി കെ സന്തോഷ്,  കൺവീനർ കെ ജയരാജൻ, കെ കെ കുട്ടൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top