25 April Thursday
കേരള ചിക്കന് 10 ഔട്ട്‌ലെറ്റുകളായി

വിറ്റുവരവ്‌ 13.07 കോടി

സ്വന്തം ലേഖികUpdated: Tuesday Jul 5, 2022
കോഴിക്കോട്‌
ന്യായവിലയ്‌ക്ക്‌ ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുന്ന ‘കേരള ചിക്കൻ’ പദ്ധതി ജില്ലയിൽ ഒന്നേകാൽ വർഷം പിന്നിടുമ്പോൾ വിറ്റുവരവ്‌ 13.07 കോടി രൂപ. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 42 സ്‌ത്രീകൾക്കാണ്‌ വരുമാനമാർഗമായത്‌. കേരള ചിക്കന്‌ വൻ സ്വീകാര്യത ലഭിച്ചതോടെ വിൽപ്പനയ്‌ക്കുള്ള ഔട്ട്‌ലെറ്റുകളുടെയും എണ്ണവും വർധിച്ചു.
മൃഗസംരക്ഷണ വകുപ്പും കെപ്‌കോയും ചേർന്ന്‌ 2017ൽ തുടങ്ങിയ പദ്ധതി കഴിഞ്ഞവർഷമാണ്‌ ജില്ലയിൽ ആരംഭിച്ചത്‌.  കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഔട്ട്‌ലെറ്റുകളുടെ എണ്ണം 10 ആയി. നേരത്തെ കൂടുതലും മൊത്തക്കച്ചവടക്കാർക്കാണ്‌ നൽകിയിരുന്നത്‌.
32 ഫാമുകളിലായി ഉൽപ്പാദിപ്പിച്ച  5,90,834 കോഴിക്കുഞ്ഞുങ്ങളെയാണ്‌ കർഷകർക്ക്‌ വിതരണംചെയ്‌തത്‌. 13.59 ലക്ഷം കിലോ കോഴി ഇറച്ചി ഉൽപ്പാദിപ്പിച്ചു. 32 കർഷകർക്ക്‌ വളർത്തുകൂലിയിനത്തിൽ 1.2 കോടി രൂപ നൽകി. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചാണ്‌ ഉൽപ്പാദനവും വിതരണവുമുൾപ്പെടെയുള്ള ഏകോപനം.  പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഫാമുകൾക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌.
5000 കോഴിക്കുഞ്ഞുങ്ങളും തീറ്റയും മരുന്നുമാണ്‌ സംരംഭകർക്ക്‌  നൽകുക. 40 ദിവസം അവയെ വെള്ളവും തീറ്റയും നൽകി വളർത്തിയ ശേഷം തിരിച്ച്‌ കമ്പനിക്ക്‌ കൈമാറണം.  എഫ്‌സിആർ (ഫുഡ്‌ കലോറി റേഷ്യോ) അനുസരിച്ച്‌ കിലോയ്‌ക്ക്‌ 13 രൂപ കർഷകന്‌ ലഭിക്കും. സ്വകാര്യ കമ്പനികൾ 6–-8 രൂപ വരെയാണ്‌ നൽകിയിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top