ഒഞ്ചിയം
സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ഏരിയാ സെക്രട്ടറിയും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകന്റെ ഒമ്പതാം ചരമവാർഷിക ദിനം ചൊവ്വാഴ്ച ആചരിക്കും. വൈകിട്ട് അഞ്ചിന് അനുസ്മരണ പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി ടി പി ബിനീഷ് തുടങ്ങിയവർ സംസാരിക്കും. സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കൽ, പ്രകടനം എന്നിവയുണ്ടാകും.
വടകര
സി എച്ച് അശോകൻ ചരമവാർഷിക ദിനാചരണം എൻജിഒ യൂണിയൻ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കും. പകൽ മൂന്നരക്ക് വടകര മുനിസിപ്പൽ ടൗൺഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യും. എൻജിഒ യൂണിയൻ ജന. സെക്രട്ടറി എം എ അജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ അധ്യക്ഷനാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..