26 April Friday
സംസ്ഥാന കുടുംബശ്രീ കലോത്സവം

കൂളിപ്പാട്ടിൽ തിളങ്ങി 
വടകരയുടെ ദ്രാമ ശോതില

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
വടകര
സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ കൂളിപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി നാടിന്റെ താരമായി ദ്രാമ ശോതില. കലോത്സവത്തിൽ ഒരിനമായി കൂളിപ്പാട്ട് ഇത്തവണ ആദ്യമായി മത്സരയിനമായപ്പോൾ ഒന്നാം സ്ഥാനം ലഭിച്ചതും നാടിന് അഭിമാനമായി. കടത്തനാട്ടിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കുന്നതാണ് കൂളികെട്ടെന്ന കലാരൂപം. 
ഇതിന്റെ ഭാഗമായി പാടിയിരുന്ന ‘അയ്യാലയ്യ പടച്ചോനെ, ഈരാഞ്ചുമ്മലെ ചാളേന്ന് ഒരയ്യം നെലവിളി കേൾക്കുന്നു' എന്നുതുടങ്ങുന്ന പാട്ടാണ് ശോതില അവതരിപ്പിച്ചത്. അതുൽ നറുകര കടുവ എന്ന സിനിമയിൽ പാടി അഭിനയിച്ച ഏറെ പ്രശസ്തമായ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനം അയ്യാലയ പടച്ചോനെ എന്ന പാട്ടിനെ പിൻപറ്റിയുളളതായിരുന്നു. നാടൻപാട്ട് കലാകാരൻ നാട്ടുപുര നാണുവിന്റെയും ശോഭയുടെയും മകളാണ് ദ്രാമ ശോതില. കുട്ടിക്കാലം മുതൽ നാടൻ പാട്ടുകൾ കേട്ടു പഠിച്ച ശോതില നാടൻ പാട്ട് കലാസംഘമായ തോടന്നൂർ പാട്ടുപുരയിലെ കലാകാരിയുമാണ്. തൃശൂരിൽ നടന്ന കലോത്സവത്തിൽ വ്യക്തിഗത ഇനമായ കൂളിപ്പാട്ടിൽ ഏഴ് പേരാണ്‌  മത്സരാർഥികളായെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top