28 September Thursday

അംഗീകാര നിറവിൽ 
രാജീവൻ മമ്മിളി

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
പേരാമ്പ്ര
നാട്ടിൻപുറത്തിന്റെ നന്മനിറഞ്ഞ നാടക സംസ്കാരം ഇന്നും നെഞ്ചേറ്റുന്ന സംവിധായകൻ രാജീവൻ മമ്മിളി സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ. കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാർഡിനാണ് പേരാമ്പ്ര കല്ലോട് സ്വദേശി രാജീവൻ മമ്മിളി അർഹനായത്. കൊച്ചിൻ ചന്ദ്രകാന്തയുടെ ‘നത്ത് മാത്തൻ ഒന്നാം സാക്ഷി' യെന്ന നാടകത്തിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 20 വർഷമായി സംവിധാന രംഗത്ത് പ്രവർത്തിക്കുന്നു. കെപിഎസി, തിരുവനന്തപുരം സംഘചേതന, അമ്പലപ്പുഴ സാരഥി, പൂഞ്ഞാർ നവധാര, കൊല്ലം അയനം, കോഴിക്കോട് സങ്കീർത്തന, സാഗർ കോഴിക്കോട്, അങ്കമാലി നാടകനിലയം, കോഴിക്കോട് രംഗ മിത്ര, കൊല്ലം ആവിഷ്കാര, കായംകുളം ദേവ തുടങ്ങി 50ൽപ്പരം പ്രൊഫഷണൽ നാടക സമിതികളുടെ നൂറിലേറെ നാടകങ്ങൾ സംവിധാനംചെയ്തു. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
സിപിഐ എം പേരാമ്പ്ര ടൗൺ ബ്രാഞ്ച് അംഗമായ രാജീവൻ ഏരിയയിലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സജീവ പ്രവർത്തകനാണ്. നാടക നടി ബിന്ദുവാണ്‌ ഭാര്യ. മകൾ കൃഷ്ണമീര. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top