18 April Thursday

കണക്ടിങ് ഹാപ്പിനസ്

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023

വീട്ടിലെ കെ ഫോൺ മോഡത്തിനരികെ അനുശ്രീ

കോഴിക്കോട്‌
‘സത്യം പറയാലോ, ഇത്രവേഗം വീട്ടിൽ കണക്‌ഷൻ കിട്ടുമെന്ന്‌ കരുതിയതല്ല. വലിയ സന്തോഷം’–- അഗസ്‌ത്യൻമുഴി മള്ളമ്പലത്ത്കണ്ടിയിൽ അനുശ്രീയുടെ വാക്കുകളിൽ അതിരില്ലാ ആഹ്ലാദം‌. ഒരു മഴയിൽ പൊടുന്നനെ നെറ്റ്‌വർക്ക്‌ പോയി ഇന്റർനെറ്റ്‌ ഇല്ലാതാകുന്നകാലത്തെ ‘കെ ഫോണി’ന്റെ കരുത്തിൽ മായ്‌ച്ചതിന്റെ സന്തോഷമാണ്‌ ഉള്ളിലത്രയും. -
മൂന്നാഴ്‌ച മുമ്പാണ്‌ ‘കെ ഫോൺ’ അപേക്ഷ പാസായെന്ന്‌ അറിയിച്ചത്‌. കഴിഞ്ഞയാഴ്‌ച കണക്‌ഷനും ലഭിച്ചു. അന്ന്‌ വൈകിട്ടുതന്നെ ആക്‌ടിവേറ്റായി. ‘നോട്ടും മത്സര പരീക്ഷ‌ക്കുള്ള ക്രാഷ്‌ കോച്ചിങ്ങുമെല്ലാം ഓൺലൈനിലാണ്‌. സാധാരണക്കാർക്കും ഇതൊക്കെ ലഭിക്കണ്ടേ? ഒരാൾക്ക്‌ മൊബൈൽ റീചാർജ്‌ ചെയ്യാൻ മാസം മൂന്നൂറു രൂപയാകും. ഓൺലൈൻ ക്ലാസ്‌ വീഡിയോ കണ്ടാൽ ഒന്നര ജിബിയൊക്കെ മണിക്കൂറുകൾ കൊണ്ട്‌ തീരും. അങ്ങനെയുള്ളവർക്ക്‌ വലിയ ആശ്വാസമാണ്‌ സർക്കാരിന്റെ കെ ഫോൺ’– അനുശ്രീ പറഞ്ഞു.
അച്ഛൻ അപ്പു കൂലിപ്പണിക്കാരനാണ്‌. അമ്മ വസന്ത. അനിയത്തി അനുപ്രിയ പ്ലസ്‌ടു കഴിഞ്ഞ്‌ തുടർപഠനത്തിനുള്ള ഒരുക്കത്തിലാണ്‌. കോവിഡ്‌ കാലത്തെ ഇവരുടെ പഠനവും നോട്ടെഴുത്തും ക്ലാസുമൊക്കെ നെറ്റ്‌വർക്ക്‌ കവറേജിനെ ആശ്രയിച്ചായിരുന്നു. ഓൺലൈൻ ക്ലാസിലിരിക്കെ നെറ്റ്‌വർക്ക്‌ പോയി കുടുങ്ങിയ കുടുക്ക്‌ ഇപ്പോഴുമുണ്ട്‌ ഓർമയിൽ. ഇന്ന്‌ ബഫറിങ്ങില്ല. ഗൂഗി‌ൾ മീറ്റും സൂമും ഒന്നും ലോഡ്‌ ആകാത്ത പ്രശ്‌നവുമില്ല. ഇൻസ്‌റ്റലേഷനെല്ലാം ഫ്രീ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top