കോഴിക്കോട്
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകർമസേന അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായി. കുടുംബശ്രീ, കില, ശുചിത്വ മിഷൻ, നവകേരള മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനം.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 265 പേർക്കാണ് വടകര, കൊയിലാണ്ടി, കുന്നമംഗലം എന്നീ കേന്ദ്രങ്ങളിലായി പരിശീലനം നൽകിയത്. മാലിന്യ ശേഖരണത്തിന്റെ ശാസ്‌ത്രീയ വശങ്ങളെക്കുറിച്ചാണ് ഇവർക്ക് ക്ലാസ് നൽകിയത്. ജൈവ–- അജൈവ മാലിന്യങ്ങൾ എങ്ങനെ വേർതിരിക്കാം, പ്ലാസ്‌റ്റിക് വകഭേദങ്ങൾ, പ്ലാസ്‌റ്റിക് സൂക്ഷിക്കേണ്ട വിധം, യൂസേഴ്‌സ് ഫീ നൽകാത്തവർക്കതിരെ എന്ത് നടപടി സ്വീകരിക്കാം തുടങ്ങിയ കാര്യങ്ങളിലായിരുന്നു ക്ലാസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..