26 April Friday

സ്മൃതി 2023ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

സ്മൃതി 2023 മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

 എലത്തൂർ

എലത്തൂർ എപിഎൽപി സ്‌കൂളിന്റെ 90ാം വാർഷികവും സിഎംസി ഹൈസ്‌കൂളിന്റെ 75ാം വാർഷികവും സ്മൃതി 23ന് വർണ്ണാഭ തുടക്കം. ഒരു വർഷത്തെ പരിപാടി  മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ചെട്ടികുളം സേതു സീതാറാം എൽപി സ്‌കൂളിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര  സിഎംസി ബോയ്‌സ് ഹൈസ്‌കൂളിൽ സമാപിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ. എം രാജൻ അധ്യക്ഷനായി. സാഹിത്യകാരൻ വി ആർ സുധീഷ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഡിഡിഇ മനോജ് മണിയൂർ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ലോഗോ ഡിസൈൻ ചെയ്ത ബഷീർ നരിക്കുനിക്കും റാങ്ക്‌ ഹോൾഡർ ലക്ഷ്മി ശർമ്മക്കും മന്ത്രി ഉപഹാരം നൽകി. മുതിർന്ന പൂർവവിദ്യാർഥി ടി പി വിജയൻ പതാക ഉയർത്തി. പ്രധാനാധ്യാപികമാരായ പി ഗീത അനുസ്മരണവും കെ ജയന്തി റിപ്പോർട്ടും അവതരിപ്പിച്ചു.  ബീച്ച് റൈഡേഴ്സ് കാപ്പാട് സംഘടിപ്പിച്ച സൈക്കിൾ റാലി മുൻ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം വി എം മോഹനൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ടി പി വിജയൻ, വികസനകാര്യസമിതി അധ്യക്ഷ ഒ പി ഷിജിന, കൗൺസിലർമാരായ മനോഹരൻ മാങ്ങാറിയിൽ, വി കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. വി ബൈജു സ്വാഗതവും പ്രധാനാധ്യാപിക എ പ്രമീള നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top