25 April Thursday

കളക്കാത്ത സന്ദനമേറെ... 
നഞ്ചിയമ്മ പാടി; ആർത്തുവിളിച്ച് ജനം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

മുക്കം ഫെസ്റ്റിൽ നഞ്ചിയമ്മ പാടുന്നു

മുക്കം
"കളക്കാത്ത സന്ദനമേറെ വെഗു വോക പൂത്തിറിക്കൊ... സ്വതസിദ്ധമായ ചിരിയോടെ
ലിപിപോലുമില്ലാത്ത ഇരുള ഭാഷയിൽ  മലയാളത്തിന്റെ സ്വന്തം നഞ്ചിയമ്മ ഹൃദയത്തിൽ നിന്ന്‌  പാടിയപ്പോൾ ഇരുവഴിഞ്ഞിയുടെ തീരത്ത് തടിച്ചുകൂടിയ ജനം ആർത്തുവിളിച്ചു. സ്ത്രീകളടക്കം ആയിരങ്ങൾ നഞ്ചിയമ്മയുടെ കൂടെ താളമിട്ടും കരഘോഷം മുഴക്കിയും ചുവടുവച്ചു. മുക്കം ഫെസ്റ്റ് നഗരിക്ക് ശനി രാത്രി അവിസ്മരണീയ അനുഭവമാണ് നഞ്ചിയമ്മയും സംഘവും സമ്മാനിച്ചത്. തമിഴ് കലർന്ന മലയാളത്തിൽ സദസ്സിന് ഹൃദയാഭിവാദ്യങ്ങൾ നേർന്നാണ് നഞ്ചിയമ്മ പാടി അവസാനിപ്പിച്ചത്. മുക്കം ഫെസ്റ്റിലെ ഏറ്റവും വലിയ ജനസഞ്ചയമാണ് ശനിയാഴ്‌ച നഞ്ചിയമ്മയുടെ പാട്ട് കേൾക്കാൻ എത്തിയത്. നഞ്ചിയമ്മയ്ക്ക് ഉപഹാരമായി ചിത്രകാരൻ സിഗ്നി ദേവരാജ് വരച്ച ചിത്രം ലിന്റോ ജോസഫ് എംഎൽഎ സമ്മാനിച്ചു. 
ശനിയാഴ്ച സാംസ്‌കാരിക സന്ധ്യ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനംചെയ്തു. ജലീൽ കൂടരഞ്ഞി അധ്യക്ഷനായി. 
മർക്കന്റയിൻ ബാങ്ക് ജനറൽ മാനേജർ ബാബുരാജ് മുഖ്യാതിഥിയായി. കോടഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി ജെ ഷിബു, ഡയറക്ടർ ഷിജി ആന്റണി എന്നിവർ സംസാരിച്ചു. ജോണി ഇടശേരി സ്വാഗതവും ബാബു വെള്ളാരംകുന്നത്ത് നന്ദിയും പറഞ്ഞു.
മുക്കം ഫെസ്റ്റിന് 
ഇന്ന് 
കൊടിയിറക്കം
മുക്കം  
വിനോദത്തിന്റെയും വിസ്മയത്തിന്റെയും കാഴ്ചയൊരുക്കി മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച  മലയോരത്തിന്റെ സാംസ്കാരിക- വ്യാപാര മഹോത്സവമായ മുക്കം ഫെസ്റ്റ് 2023  ഞായറാഴ്ച രാത്രി സമാപിക്കും. വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും. തുടർന്ന് ആൽമരം ബാൻഡിന്റെ ഗാനമേള.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top