കായക്കൊടി
നിടുമണ്ണൂർ എ കെ ജി ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ ദേശാഭിമാനി പത്രം കത്തിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ശനി രാവിലെ വായനശാല തുറക്കാൻ ലൈബ്രേറിയൻ എത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകി. വായനശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനശാലക്കുസമീപം സർവകക്ഷി പ്രതിഷേധ യോഗം നടന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശാഭിമാനി പത്രം കൈകളിലേന്തി നടന്ന പ്രതിഷേധ യോഗം തിരക്കഥാകൃത്തും നാടകകൃത്തും സംവിധായകനുമായ വിനീഷ് പാലയാട് ഉദ്ഘാടനംചെയ്തു. കെ പി മോഹനൻ അധ്യക്ഷനായി. എം ചന്ദ്രൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കണ്ണൻ സ്വാഗതം പറഞ്ഞു.
സംഭവത്തിൽ സിപിഐ എം കോവുക്കുന്ന് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ് ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും പത്രം കത്തിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..