കോഴിക്കോട്
മേയർ ഭവനിലെ യുഡിഎഫ് ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തി. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. പി കെ നാസർ അധ്യക്ഷനായി. മേയർ ബീന ഫിലിപ്പ്, മുക്കം മുഹമ്മദ്, പി ടി ആസാദ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..