16 April Tuesday
ക്രമക്കേടുകൾ കണ്ടെത്തി

ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ വിജിലൻസ്‌ പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
കോഴിക്കോട്‌ 
 ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ  മിന്നൽ പരിശോധനയിൽ  ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ നിർദേശപ്രകാരം  വെള്ളി രാവിലെ 11  മുതൽ “ഓപ്പറേഷൻ ജീവൻ -2”  എന്ന പേരിൽ ഒരേ സമയമാണ്‌ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ  പരിശോധന നടത്തിയത്.  
  റാന്നി, ആറന്മുള, കൊല്ലം ജില്ലയിലെ ചവറ, ചടയമംഗലം, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കണ്ണുർ ജില്ലയിലെ കല്ല്യാശ്ശേരി, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നീ ഓഫീസുകൾ 11 ന്‌  തുറന്നിട്ടില്ലായെന്ന് കണ്ടെത്തി.  തുടർന്ന്‌ വിജിലൻസ് സംഘം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഓഫീസുകൾ തുറന്ന്‌ പരിശോധന  നടത്തുകയായിരുന്നു.   
കോഴിക്കോട്‌ ജില്ലയിൽ പേരാമ്പ്ര, ബാലുശേരി, കുന്നമംഗലം എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാംപിൾ ശേഖരണത്തിലും പരിശോധനയിലും വീഴ്‌ചകൾ കണ്ടെത്തി. പലയിടത്തുനിന്നായി സാംപിൾ ശേഖരിക്കുന്നതിന്‌ പകരം ഒരേ സ്ഥലത്തുനിന്ന്‌ ശേഖരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. കൃത്യമായ ഇടവേളകളിൽ പരിശോധന നടക്കുന്നില്ലെന്നും കണ്ടെത്തി.   വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്ടറേറ്റിന്‌ കൈമാറും. തുടർന്ന്‌ വിജിലൻസ്‌ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട്‌ സർക്കാരിനും നൽകും. 
ജില്ലയിൽ വിജിലൻസ്‌ എസ്‌പി പി സി സജീവൻ, ഡിവൈഎസ്‌പി സുനിൽകുമാർ, സിഐമാരായ ശിവപ്രസാദ്‌, മനോജ്‌, ഉല്ലാസ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top