20 April Saturday

സിപിഐ എം വടകര, താമരശേരി 
ഏരിയാ സമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
വടകര/ താമരശേരി
സിപിഐ എം വടകര, താമരശേരി ഏരിയാ സമ്മേളനങ്ങൾ ശനിയാഴ്‌ച  ആരംഭിക്കും. വടകര ഏരിയാ സമ്മേളനം മുനിസിപ്പൽ ടൗൺ ഹാളിലെ മുയ്യാരത്ത് പത്മനാഭൻ, ടി കെ ബാലൻ നായർ നഗറിൽ ചേരും. ഏരിയാ കമ്മിറ്റിയംഗം എം ടി നാരായണൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാവും. രാവിലെ ഒമ്പതിന്   ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, പി വിശ്വൻ, വി പി കുഞ്ഞികൃഷ്ണൻ, കെ കുഞ്ഞമ്മദ്,  ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക, ടി പി ബിനീഷ്, കെ കെ ദിനേശൻ എന്നിവർ പങ്കെടുക്കും. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 170 പ്രതിനിധികൾ  പങ്കെടുക്കും. സമ്മേളനം ഞായറാഴ്‌ച സമാപിക്കും. 
 താമരശേരി ഏരിയാ സമ്മേളനം പൂനൂർ വ്യാപാര ഭവനിൽ   (ടി ചന്തുക്കുട്ടി നഗർ)  ചേരും.  രാവിലെ ഒമ്പതരയ്‌ക്ക്‌ പി സി വേലായുധൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാവും.  സംസ്ഥാന കമ്മിറ്റിയംഗം  എ പ്രദീപ്‌ കുമാർ ഉദ്‌ഘാടനം ചെയ്യും.   സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്‌ റിയാസ്‌,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം  മെഹബൂബ്‌, ജോർജ്‌ എം തോമസ്‌, ടി പി ദാസൻ, മാമ്പറ്റ  ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി വിശ്വനാഥൻ, പി കെ പ്രേമനാഥ്‌ എന്നിവർ പങ്കെടുക്കും. ഏരിയാ കമ്മിറ്റിയംഗങ്ങളടക്കം 161 പ്രതിനിധികൾ പങ്കെടുക്കും.   സമ്മേളനം ഞായറാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top