20 April Saturday

അരങ്ങിൽ നിറയുമ്പോൾ, ഇരുട്ടിലാവുന്ന ‘ആരോ ഒരാൾ'

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
കോഴിക്കോട്
പ്രകാശിതമാവാത്ത ശാന്തന്റെ പ്രധാന നാടകം അരങ്ങിൽ നിറയുമ്പോൾ കാണികൾ ഇരുട്ടിലായിപ്പോയ ഒരാളുടെ ഓർമയായിരുന്നു. പ്രിയ കഥാപാത്രങ്ങൾ അരങ്ങിൽ നിറഞ്ഞാടുന്നത്‌ കാണാൻ ശാന്തനില്ലല്ലോയെന്ന നോവ്‌ വേദിയിലാകെ പടർന്നു. തിയ്യേറ്റർ കൾച്ചർ കോഴിക്കോട് സംഘടിപ്പിക്കുന്ന ശാന്തനോർമ്മ നാടകോത്സവത്തിൽ ആദ്യദിവസമാണ്‌ "ആരോ ഒരാൾ' അരങ്ങേറിയത്‌. കേരള സംഗീത നാടക അക്കാദമി  പുറത്തിറക്കിയ എ ശാന്തകുമാറിന്റെ പ്രസിദ്ധീകരിക്കാത്ത നാടകങ്ങളുടെ സമാഹാരത്തിലാണ്‌ ആരോ ഒരാൾ നാടകമുള്ളത്‌.    
മാധ്യമപ്രവർത്തകൻ കൂടിയായ എം എം രാഗേഷാണ് സംവിധാനം. സുധീർ പറമ്പിൽ, സുധി ബാലുശേരി, രമ്യ രാഗേഷ് എന്നിവർ വേഷമിട്ടു.    
മനുഷ്യമാംസത്തിന്റെ രുചിയറിയാൻ കൊതിക്കുന്ന പ്രഭുവിന്റെ കഥപറഞ്ഞ്‌ എങ്ങനെയാണ്‌ ഫാസിസം തീൻമുറിയിലെത്തുന്നതെന്നാണ്‌ ‘തീൻമുറിയിലെ ദുരന്തം’പറയുന്നത്‌. എ ശാന്തകുമാർ സംവിധാനം ചെയ്ത നാടകത്തിന്റെ രചന സുലൈമാൻ കക്കോടിയാണ്‌. എമിൽ മാധവി സംവിധാനം ചെയ്ത ‘മ്യൂസിയം ഓഫ്‌ ലവ്‌’, ഗിരീഷ്‌ പി സി പാലം രചനയും ഷിബു പാലാഴി സംവിധാനവും നിർവഹിച്ച ‘ചേറ്‌’ നാടകവും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top