10 December Sunday

വാതിൽപ്പടി സേവനത്തിൽ നൂറിൽ നൂറുനേടി ചോറോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

ചോറോട്‌ പഞ്ചായത്തിന്‌ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ എം ഗൗതമൻ അനുമോദനപത്രം കൈമാറുന്നു

കോഴിക്കോട്‌
ചോറോട് പഞ്ചായത്ത് വാതിൽപ്പടി ശേഖരണത്തിൽ തദ്ദേശസ്ഥാപന തലത്തിൽ നൂറുശതമാനം ലക്ഷ്യം കൈവരിക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി ചോറോട്‌. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി  ഏർപ്പെടുത്തിയ പുരസ്‌കാരം ശുചിത്വമിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എം കെ ഗൗതമൻ കൈമാറി. 
പഞ്ചായത്തിൽ 21 വാർഡിൽ  ഒരു വാർഡിൽ രണ്ട്‌ എന്ന തോതിൽ 42 ഹരിതകർമ സേനാംഗങ്ങളുണ്ട്‌. ശുചിത്വ മിഷൻ കലണ്ടർ പ്രകാരമാണ് അജൈവമാലിന്യ ശേഖരണം. ഓരോ ദിവസവും സന്ദർശിക്കേണ്ട വീടുകളുടെ എണ്ണവും ശേഖരിക്കേണ്ട ഫീയും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഹരിതകർമസേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ വാട്സ്ആപ്‌ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്‌. എല്ലാ വാർഡുകളിലും പഞ്ചായത്ത്‌ മിനി എംസിഎഫുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിച്ച്‌ തരം തിരിക്കാൻ ഇത്‌ സഹായകമായി. യൂസർഫീ നൽകാൻ വിസമ്മതിക്കുന്ന വീട്ടുകാർക്ക് പഞ്ചായത്ത്‌ പിഴ ചുമത്തിയതും നിർണായകമായി. ഹരിതസേനക്ക് യൂണിഫോം, ഐഡി കാർഡ്, തൊപ്പി, മഴക്കോട്ട്,  സുരക്ഷാ ഉപകരണങ്ങൾ എന്നിവ നൽകി.  മാലിന്യനീക്കത്തിനായി ട്രോളിയും ഇലക്ട്രിക് വാഹനവും പഞ്ചായത്ത് നൽകി. കഴിഞ്ഞ ഏപ്രിൽ മുതൽ ഹരിതകർമസേനയുടെ ശരാശരി വരുമാനം 10,000 രൂപയാണ്. പ്രതിമാസം നാലുലക്ഷത്തിൽപ്പരം രൂപയാണ് യൂസർഫീ ഇനത്തിൽ ഇവർക്ക് ലഭിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top