കോഴിക്കോട്
കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടനക്കുള്ള അവാർഡ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക്. തുടർച്ചയായി പത്താം വർഷമാണ് ജില്ലയിൽ ഡിവൈഎഫ്ഐ ഈ അവാർഡ് നേടുന്നത്.
നാലുവർഷം മുമ്പ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച സ്നേഹധമനി ക്യാമ്പിന്റെ ഭാഗമായി ഇതുവരെ 19,153 യൂണിറ്റ് രക്തം മെഡിക്കൽ കോളേജിന് നൽകി. എല്ലാ ദിവസവും 15 വളന്റിയർമാർ രക്തം നൽകും.
മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയനിൽനിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..