കോഴിക്കോട്
ലഖിംപുരിൽ കർഷകസമരത്തിലേക്ക് ജീപ്പ് കയറ്റി കർഷകരെ കൂട്ടക്കൊല ചെയ്തതിന്റെ വാർഷികദിനത്തിൽ കർഷകരും തൊഴിലാളികളും ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംഭവത്തിന് ഉത്തരവാദിയായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്‌ക്കുക, സമരത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക, പെൻഷൻ 10,000 രൂപയാക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
രാജ്യവ്യാപക കരിദിനാചരണത്തിന്റെ ഭാഗമായി സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന സമരം കർഷകസംഘം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനംചെയ്തു. പി വിശ്വൻ അധ്യക്ഷനായി. എൽ രമേശൻ, ഇ പ്രേംകുമാർ, ടി പ്രദീപ് കുമാർ, ബാബു പറശ്ശേരി, കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..